ചങ്ങനാശേരി : പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്നലെ രാവിലെ ടൗൺ സൗത്ത് മണ്ഡലത്തിൽ പര്യടനം നടത്തി എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ജി.രാമൻനായർ. രാവിലെ പായിപ്പാട് പഞ്ചായത്തിലെ പൂവത്ത് മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ എൻ.പി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നടന്ന പര്യടനത്തിൽ കക്കാട്ടുകടവ്, പെരുന്ന അംബലം, ളായിക്കാട്, പാറാട്ട്, അട്ടിടിച്ചിറ, അക്ഷര നഗർ, മൈത്രീനഗർ, തിരുമല, മലയിൽകുന്ന്, മാർക്കറ്റ്, മന്തൻ മുക്ക്, പാറയ്ക്കൽ ,വേട്ടടി അംബലം, കൊട്ടാരം അംബലം, എന്നിവിടങ്ങളിലൂടെ കടന്ന് മനയ്ക്കച്ചിറയിൽ സമാപിച്ചു.