പാലാ : കുടിവെളളം നിഷേധിച്ചതിനെത്തുടർന്ന് ഈസ്റ്റർ ദിനത്തിൽ കൂലിപ്പണിക്കാരനായ ദളിത് ക്രിസ്ത്യൻയുവാവ്
പഞ്ചായത്തോഫീസ് പടിക്കൽ റീത്ത് സമർപ്പിച്ചും മുടിമുറിച്ചും പ്രതിഷേധിച്ചു. കരൂർ പഞ്ചായത്തോഫീസ് പടിക്കൽ കരൂർ പുറവിടയിൽ ബിൻസ് ജോസഫ് (വിൻസെന്റ്) ആണ് വ്യത്യസ്തമായ പ്രതിഷേധ സമരം നടത്തിയത്.
രണ്ട് മക്കളേയും കൂട്ടിയാണ് ബിൻസെത്തിയത്. കരൂർ ജലനിധി ഗുണഭോക്തൃസംഘം കുടിവെള്ള പദ്ധതിയിൽ നിന്ന് കുടിവെളളം നൽകാൻ സംഘത്തിന്റെ ഭരണസമിതി തയ്യാറാവുന്നില്ലെന്നാണ് ബിൻസിന്റെ പരാതി. ഇത് സംബന്ധിച്ച് 4 മാസത്തിനിടെ നിരവധി പരാതികൾ നൽകിയിരുന്നു. രണ്ട് ദിവസത്തിനുളളിൽ കുടിവെളളം ലഭ്യമാക്കിയില്ലെങ്കിൽ
പഞ്ചായത്തോഫീസിലെത്തി തന്റെയും മക്കളുടേയും തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് ബിൻസ് പറഞ്ഞു. ബിൻസിന്റെ സമരത്തെക്കുറിച്ചറിഞ്ഞിരുന്നില്ലന്നും കുടിവെള്ളം കിട്ടാത്ത കാര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കരൂർ
പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു പറഞ്ഞു.