കോട്ടയം: സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാക്കി കഴിഞ്ഞുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരുന്ന കാര്യങ്ങൾ എല്ലാം പൂർത്തിയാക്കാനായെന്നത് ഏറെ നേട്ടമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ അനുകൂലതരംഗവും ഇടതുപക്ഷത്തിന് മുതൽക്കൂട്ടാവും. വലത് അനുകൂല ജില്ലയെന്ന പേര് പൊളിച്ചെഴുതുന്ന വിധിയെഴുത്ത് ഇത്തവണ കോട്ടയത്ത് ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.