കോട്ടയം : ഏറ്റുമാനൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടി.എൻ.ഹരികുമാറിന്റെ കുമരകം മണ്ഡല പര്യടനം സ്ത്രീകളുടെയും യുവജനങ്ങളുടെയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. രാവിലെ കൈപ്പുഴമുട്ടിൽ നിന്നാരംഭിച്ച പര്യടനം ബി.ജെ.പി ഏറ്റുമാനൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആന്റണി അറയിൽ ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി കുമരകം പഞ്ചായത്ത് പ്രസിഡന്റ് ജോഷി ചീപ്പുങ്കൽ, വൈസ് പ്രസിഡന്റുമാരായ കെ.എം.ബിനോയി, കെ. എസ്.സതീഷ്, ജനറൽ സെക്രട്ടറി മഹേഷ് കണ്ടാത്ര, പി.എൻ.ബൈജു, പി.കെ.സേതു, പി.എൻ.ജയകുമാർ, സീമ രാജേഷ്, ശ്രീജ സുരേഷ് എന്നിവർ നേതൃത്വം നൽകി. പ്രചാരണ സമാപനത്തോടനുബന്ധിച്ച് വൈകിട്ട് ഏറ്റുമാനൂരിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയിൽ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സി. എൻ.സുഭാഷ്, എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി സിന്ധു ബി കോതശ്ശേരി, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് രവീന്ദ്രനാഥ് വാകത്താനം, ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് കെ.ജി.ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.