മുണ്ടക്കയം : പ്രചാരണത്തിന്റെ അവസാനലാപ്പിലും മലയോരമേഖലയുടെ മനംകവർന്ന് പൂഞ്ഞാർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.പി.സെൻ. സാധാരണക്കാരുടെ ആവശ്യങ്ങൾ കേട്ടറിഞ്ഞും സാമൂഹിക സാംസ്കാരിക ആത്മീയ മേഖലയിലെ പ്രമുഖരെ കണ്ട് വോട്ട് ഉറപ്പിച്ചും ഈസ്റ്റർ ദിനത്തിൽ സെൻ പ്രചാരണത്തിൽ നിറസാന്നിദ്ധ്യമായി. ഏന്തയാർ ശുഭാനന്ദാശ്രമത്തിലെത്തിയ സെന്നിനെ മഠാധിപതി സ്വാമി ആനന്ദ തീർത്ഥർ അനുഗ്രഹിച്ചു. നേതാക്കളായ പി.അനിൽകുമാർ, രാജു കാലായി, പി.എൻ.രവി, വി.വി.വാസപ്പൻ, പി.എൻ.റെജി കുമാർ, എം.എം.മജേഷ് ,സുരേഷ് പെരുന്ന തുടങ്ങിയവർ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി.