പാലാ : പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യു.ഡി.എഫ് നേതൃയോഗം വിലയിരുത്തി. പരസ്യപ്രചാരണ സമയപരിധി അവസാനിച്ച ശേഷം ചേർന്ന അവലോകനയോഗമാണ് ഇക്കാര്യം വിലയിരുത്തിയത്. പരമ്പരാഗത യു.ഡി.എഫ് മണ്ഡലമായ പാലായിൽ 16 മാസം കൊണ്ട് 462 കോടിയുടെ വികസനം എത്തിക്കാനായത് അനുകൂലമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സൗകര്യത്തിനായി എം.എൽ.എ ഓഫീസ് തുറന്നത് അടക്കമുള്ളവ സ്വാധീനിച്ചിട്ടുണ്ട്. പ്രൊഫ സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.