അയർക്കുന്നം:എസ്.എൻ.ഡി.പി യോഗം 107ാം നമ്പർ ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ എട്ടു വരെ നടക്കും. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ഉത്സവം നടക്കുക. കലാപരിപാടികളും ഘോഷയാത്രയും പ്രസാദമൂട്ടും പൂർണമായും ഒഴിവാക്കി. ക്ഷേത്ര പൂജകൾ മാത്രമാണ് ഉത്സവത്തിന്റെ ഭാഗമായി നടക്കുക. ഇന്ന് രാവിലെ എട്ടരയ്ക്ക് കൊടിയേറ്റ്. തുടർന്ന് സമൂഹപ്രാർത്ഥന ,ഗുരുപൂജ , കലശം , 12.30ന് ഗുരുപൂജ സമർപ്പണം. വൈകിട്ട് ആറരയ്ക്ക് ദീപാരാധന.നാളെ രാവിലെ ഏഴിന് ഗണപതിഹോമം,ഒൻപതിന് ഗുരുപൂജ, 12ന് ഗുരുപൂജ സമർപ്പണം, വൈകിട്ട് ആറരയ്ക്ക് ദീപാരാധന. എട്ടിന് രാവിലെ ആറിന് ശാന്തിഹവനം,ഏഴിന് ഗുരുപൂജ, 10ന് ഗുരുപൂജ സമർപ്പണം, വൈകിട്ട് ആറരയ്ക്ക് താലപ്പൊലി സമർപ്പണം, ഏഴരയ്ക്ക് ദീപാരാധന, എട്ടരയ്ക്ക് കൊടിയിറക്ക്.