വൈക്കം : എസ്.എൻ.ഡി.പി യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ഗുരുകുലം കുടുംബയൂണി​റ്റിന്റെ ആഭിമുഖ്യത്തിൽ വൈക്കം സത്യഗ്രഹ സമരത്തിന്റെ 97-ാം മത് വാർഷികം നടത്തി. പ്രതാപൻ പൈനുങ്കൽ ചിറയുടെ വസതിയിൽ ചേർന്ന സമ്മേളനം ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ദീപക്.പി.അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരു വിചാര കേന്ദ്രം ഡയറക്ടർ അഡ്വ.രമണൻ കടമ്പറ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ കമ്മിറ്റിയംഗം രഞ്ജിത് കറുകത്തല, വനിതാസംഘം കമ്മിറ്റിയംഗം ഉമാ അജയ കുമാർ, കൺവീനർ അനശ്വര ഷാജി, അർച്ചന സുധാകരൻ, കെ.കെ.പീതാംബരൻ എന്നിവർ പ്രസംഗിച്ചു