കാഞ്ഞിരപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ നിയോജകമണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ വ്യക്തിഗത സന്ദർശനങ്ങൾ നടത്തി. പാമ്പാടി ദയറയും സന്ദർശിച്ചു. പരിശുദ്ധ തിരുമേനിയുടെ കബറിടത്തിൽ പ്രാർത്ഥിച്ചശേഷം ദിയസ്‌കോറോസ് തിരുമേനിയെ കണ്ട് അനുഗ്രഹം വാങ്ങി. ചിറക്കടവ് ക്ഷേത്രവും സന്ദർശിച്ചു. തുടന്ന് മണ്ഡലം, ബൂത്ത് ചുമതലയുള്ള പ്രവർത്തകരെ വിളിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ വ്യക്തിഗത സന്ദർശനങ്ങൾ നടത്തി പിന്തുണ ഉറപ്പിച്ചു.