car
ലബ്ബക്കടയ്ക്ക് സമീപം അപകടത്തിൽപെട്ട കാർ

കട്ടപ്പന: കട്ടപ്പനകുട്ടിക്കാനം സംസ്ഥാനപാതയിൽ കാർ മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. മേരികുളം പുന്നംപതാലിൽ ബിജു(46), ഭാര്യ മഞ്ജു(36), മകൻ അക്ഷയ്(11), ബിജുവിന്റെ സഹോദരി ഓമന(60) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ഒന്നോടെ ലബ്ബക്കടയ്ക്കു സമീപമാണ് അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.