കോട്ടയം : ലോക ആരോഗ്യദിനമായ ഏപ്രിൽ ഏഴിന് ജില്ലയിൽ 24 സ്ഥലങ്ങളിൽ കൊവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ എം.അഞ്ജന അറിയിച്ചു. 45 വയസിനു മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിനേഷൻ അതിവേഗം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. ഓരോ ക്യാമ്പിലും കുറഞ്ഞത് 1000 പേർക്ക് വാക്‌സിൻ നൽകുന്നതിനുള്ള ക്രമീകരണങ്ങളുണ്ടാകും. മുൻകൂട്ടി പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്കും ആധാർ കാർഡുമായി എത്തി വാക്‌സിനേഷൻ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് വാക്‌സിൻ സ്വീകരിക്കാം. മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ നടക്കുന്ന സ്ഥലങ്ങൾ: 1. കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, 2. ബേക്കർ മെമ്മോറിയൽ എൽ പി സ്‌കൂൾ, 3. ഏറ്റുമാനൂർ മാരിയമ്മൻ കോവിൽ ഓഡിറ്റോറിയം, 4. കയ്യൂർ ക്രിസ്തുജ്യോതി പബ്ലിക് സ്‌കൂൾ, 5. കടുത്തുരുത്തി സെന്റ് ജോർജ് സ്‌കൂൾ, 6. പരിപ്പ് എൻ.എസ്.എസ് കരയോഗം ഹാൾ, 7. പാക്കിൽ സെന്റ് തോമസ് പാരിഷ് ഹാൾ, 8. പ്ലാശനാൽ ഗവ. എൽ പി എസ്, 9. മുത്തോലി ബ്രില്യന്റ് സ്റ്റഡി സെന്റർ, 10. മറവന്തുരുത്ത് മാറ്റപ്പറമ്പ് എൻ ഐ എം യു പി സ്‌കൂൾ, 11. പാലാ ജനറൽ ആശുപത്രി, 12. ചങ്ങനാശേരി ജനറൽ ആശുപത്രി, 13. ഉഴവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ സ്‌പെഷ്യാലിറ്റി ആശുപത്രി, 14. തലയോലപ്പറമ്പ് സാമൂഹ്യാരോഗ്യ കേന്ദ്രം, 15. അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രം, 16. കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രം, 17. കല്ലറ പ്രാഥമിക ആരോഗ്യകേന്ദ്രം, 18. കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം, 19. രാമപുരം സാമൂഹ്യാരോഗ്യ കേന്ദ്രം, 20. കാണക്കാരി എൻ.എസ്.എസ് ഓഡിറ്റോറിയം, 21. കടപ്ലാമറ്റം സാമൂഹ്യ ആരോഗ്യ കേന്ദ്രം, 22. ഇടയാഴം സെന്റ് ജോസഫ് പള്ളി പാരീഷ് ഹാൾ, 23. വാകത്താനം എം.ഡി യു.പി.എസ്, 24. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം. വിവിധ റോട്ടറി ക്ലബുകളുമായി സഹകരിച്ചാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ, അങ്കണവാടി, ആശാ പ്രവർത്തകർ, ജനപ്രതിനിധികൾ, തുടങ്ങിയവർ ക്യാമ്പിലേക്ക് പരമാവധി ആളുകളെ എത്തിക്കാൻ പരിശ്രമിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.