പൊൻകുന്നം:ചിറക്കടവ് ഗവ.എൽ.പി സ്‌കൂളിൽ ഓക്‌സിലറി ബൂത്ത് സ്ഥാപിച്ചത് മുറ്റത്തൊരുക്കിയ പന്തലിൽ. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 70 എ നമ്പരിലുള്ള ഓക്‌സിലറി ബൂത്താണ് സ്കൂളിലെ സ്ഥലപരിമിതിമൂലം പന്തലിലാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെത്തി സ്ഥിതി വിലയിരുത്തിയാണ് ബൂത്ത് സ്ഥാപിച്ചത്. 69,70 നമ്പർ ബൂത്തുകളാണ് സ്കൂളിലേത്. പുതിയതായി രണ്ട് ഓക്‌സിലറി ബൂത്ത് വേണ്ടിവന്നു. 69 എ നമ്പരിലുള്ള ബൂത്ത് സ്‌കൂൾ കെട്ടിടത്തിനുള്ളിൽ തന്നെയാണ്.പന്തലിൽ പ്രത്യേക ക്യാബിനിലാണ് വോട്ടിംഗ് മെഷീൻ സ്ഥാപിക്കുന്നത്. വോട്ടിംഗ് മെഷീനും മറ്റ് സാമഗ്രികളും സ്കൂൾ കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് മോക് പോളിന്റെ സമയത്ത് പുറത്തെ ബൂത്തിൽ പോളിംഗ് ഏജന്റുമാർ എല്ലാം സജ്ജമാക്കും. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ആകെ 98 ഓക്‌സിലറി ബൂത്താണുള്ളത്. ഇതുൾപ്പെടെ ആകെ ബൂത്തുകൾ 279 ബൂത്തുകളുണ്ട്.