കോട്ടയം: നിശബ്ദ പ്രചാരണ ദിവസവും വോട്ടുറപ്പിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹനും പ്രവർത്തകരും. നിശബ്ദ പ്രചാരണ ദിവസമായ തിങ്കളാഴ്ച പരമാവധി ആളുകളെ സ്ഥാനാർത്ഥി നേരിൽകണ്ടു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തിയ സ്ഥാനാർത്ഥി നേരിട്ട് വോർട്ടർമാർക്ക് സ്ലിപ്പ് എഴുതി നൽകുകയും ചെയ്തു. ഇന്നലെ വെള്ളുത്തുരുത്തി കേന്ദ്രീകരിച്ചാണ് സ്ഥാനാർത്ഥി സജീവമായത്. ഇവിടെ വീടുകളിൽ നേരിട്ടെത്തി പരമാവധി വോട്ടർമാരെയും നേരിൽകണ്ടു. വോട്ടർമാർക്കൊപ്പം കൂടുതൽ സമയം ചിലവഴിച്ച സ്ഥാനാർത്ഥി ഇവരുടെ പ്രശ്‌നങ്ങൾ കേൾക്കാനും സമയം മാറ്റിവെച്ചു. വിമലഗിരി കത്തീഡ്രല്ലിൽ എത്തിയ സ്ഥാനാർത്ഥി മിനർവ മോഹൻ വിശ്വാസികളും വൈദികരുമായി സംഭാഷണം നടത്തി. തുടർന്നു നാട്ടകത്തെ വിവാഹച്ചടങ്ങിലും സ്ഥാനാർത്ഥി പങ്കെടുത്തു. തുടർന്നു തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.