മുണ്ടക്കയം: എൻ.ഡി.എ സ്ഥാനാർത്ഥി എം.പി സെന്നിന്റെ വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രചാരണസാമഗ്രികൾ ജനപക്ഷം പ്രവർത്തകർ നശിപ്പിച്ചതായി പരാതി.വീടിന്റെ ഗേറ്റിൽ ഉൾപ്പെടെ ജനപക്ഷം സ്ഥാനാർത്ഥി പി.സി ജോർജിന്റെ പോസ്റ്റർ തൂക്കിയതായും ആരോപണമുണ്ട്. എൻ.ഡി.എ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പോസ്റ്ററുകൾ നീക്കി.സംഭവത്തിൽ എൻ.ഡി.എ നേതൃത്വം മുണ്ടക്കയം പൊലീസിൽ പരാതി നൽകി. മുണ്ടക്കയത്ത് സമീപം വേലനിലത്തായിരുന്നു സംഭവം.
പരാജയഭീതിയിൽ ജനപക്ഷം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണെന്ന് ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡന്റ് എം.ആർ ഉല്ലാസ് ആരോപിച്ചു. സംഭവമറിഞ്ഞ് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡണ്ട് കെ.ബി മധു,നേതാക്കളായ അഭിലാഷ് ഇടക്കുന്നം,സോജി എരുമേലി തുടങ്ങിയർ സ്ഥലത്തെത്തി. സ്ഥാനാർത്ഥിയായ എം.പി സെൻ വോട്ടദ്യർത്ഥനയുമായി പുറത്തുപോയ സമയത്തായിരുന്നു സംഭവം.