mar-joseph

ചങ്ങനാശേരി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ ബൂത്തിലും ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും ആർച്ച് ബിഷപ് എമിരിറ്റസ് മാർ ജോസഫ് പൗവത്തിലും അസംപ്ഷൻ കോളേജിലെ ബൂത്തിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ചങ്ങനാശേരിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ജെ ലാലി ചീരഞ്ചിറ സർവീസ് സഹകരണബാങ്കിലെ ബൂത്തിലും, എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോബ് മൈക്കിൾ കുറിച്ചി ലിറ്റിൽ ഫ്‌ളവർ എൽ.പി സ്‌ക്കൂളിലും വോട്ടു ചെയ്തു. എൻ.ഡി.എ സ്ഥാനാർത്ഥി രാമൻ നായർക്ക് കങ്ങഴ വേദഗിരി ബസേലിയോസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌ക്കൂളിലായിരുന്നു വോട്ട്.