ചങ്ങനാശേരി: നിയമസഭ തിരഞ്ഞെടുപ്പിൽ പിങ്ക് പോളിംഗ് ബൂത്തും സജീവം. കുറിച്ചി വില്ലേജ് ഓഫീസിനു സമീപത്തെ അങ്കണവാടിയിലാണ് പിങ്ക് ബൂത്ത് ക്രമീകരിച്ചിരുന്നത്. പോളിംഗിനും സുരക്ഷയ്ക്കും ഇവിടെ നിയോഗിക്കപ്പെട്ടത് വനിതാ ഉദ്യോഗസ്ഥരാണ് എന്നതാണ് ബൂത്തിന്റെ പ്രത്യേകത. കൂടാതെ, പോളിംഗ് ഏജൻസിയിലും വനിതാ പ്രാതിനിധ്യവും ഒരു ബിൽഡിംഗിൽ തന്നെയാണ് ബൂത്ത് ക്രമീകരിച്ചിരുന്നത്. മണ്ഡലത്തിലെ ഏക പിങ്ക് ബൂത്തായ ഇവിടെ ആകെ 702 വോട്ടർമാരാണുള്ളത്. പ്രിസൈഡിംഗ് ഓഫീസർ ലിംസ് ടോമിന്റെ നേതൃത്വത്തിലായിരുന്നു ബൂത്ത് പ്രവർത്തിച്ചത്. പ്രീത ടി കുറുപ്പ് , ജാസ്മി എം എസ്, സലോമി ജോസഫ് എന്നിവരായിരുന്നു പോളിംഗ് ഓഫീസർമാർ. വനിതാ സിവിൽ പൊലീസ് ഓഫീസർ മിനിയ്ക്കായിരുന്നു സുരക്ഷാ ചുമതല.