മുക്കൂട്ടുതറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കൂട്ടുതറ യൂണിറ്റ് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 8.30ന് സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കും. രാവിലെ 9ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.തോമസ് കുട്ടി ഉദ്ഘാടനംചെയ്യും. യൂണിറ്റ് പ്രസിഡന്റ് എം.കെ.സി.ജെ.അജിമോൻ അദ്ധ്യക്ഷതവഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ മുഖ്യപ്രഭാഷണം നടത്തും. ഏകോപന സമിതി ഭാരവാഹികളുടെ സ്ഥാപനങ്ങൾ വൈകിട്ട് മൂന്ന് വരെ തുറക്കില്ല.