ചങ്ങനാശേരി: തിരഞ്ഞെടുപ്പിൽ പിങ്ക് പോളിംഗ് ബൂത്തും സജീവം. കുറിച്ചി വില്ലേജ് ഓഫീസിനു സമീപത്തെ അങ്കണവാടിയിലാണ് പിങ്ക് ബൂത്ത് ക്രമീകരിച്ചത്. പോളിംഗിനും സുരക്ഷയ്ക്കും ഇവിടെ നിയോഗിക്കപ്പെട്ടവരെല്ലാം വനിതകളായിരുന്നു. ഒപ്പം പോളിംഗ് ഏജന്റുമാരും. 23-ാം നമ്പർ ബൂത്തായ ഇവിടെ ആകെ 702 വോട്ടർമാരുണ്ടായിരുന്നു. ഇതിൽ 366 പേർ സ്ത്രീകൾ.
പ്രിസൈഡിംഗ് ഓഫീസർ ലിൻസ് ടോമിന്റെ നേതൃത്വത്തിലായിരുന്നു ബൂത്ത് . പ്രീത ടി. കുറുപ്പ് , ജാസ്മി എം എസ്, സലോമി ജോസഫ് എന്നിവരാണ് ഒന്നുമുതൽ മൂന്നുവരെ പോളിംഗ് ഓഫീസർമാർ. മിനി വനിതാ സിവിൽ പൊലീസ് ഓഫീസറും.