ബൈസൺവാലി: ബൈസൺവാലി കാക്കാകട ഭാഗത്ത് ഗ്യാപ് റോഡിൽ നിന്നും ഇറക്കം ഇറങ്ങി വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. തമിഴ്‌നാനാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്നനാല്പേർക്ക് നിസാര പരുക്കേറ്റു. പോച്ചാപ്പിള്ളിൽ പുരുഷോത്തമന്റെ വീടിന്റെ മുറ്റത്തേക്കാണ് കാർ മറിഞ്ഞത്. രണ്ട് മാസത്തിനിടെ ഈ ഭാഗത്തുണ്ടാകുന്ന മൂന്നാമത്തെ അപകടമാണ്.