vot

കോട്ടയം: വോട്ട് മുടക്കാതെ ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടിനേതാക്കളും സ്ഥാനാർത്ഥികളും. ഉമ്മൻചാണ്ടി പതിവ് പോലെ കുടുംബാംഗങ്ങൾക്കൊപ്പം പുതുപ്പള്ളി സെന്റ് ജോർജിയൻ പബ്ളിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. തിരുവഞ്ചൂർ രാധാകൃഷ്ണനും കുടുംബവും വയസ്കര ഗവ. എൽ.പി.സ്കൂളിലും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കാനം ഷൺമുഖ വിലാസം ഗവ.എൽ.പി.സ്കൂളിലും ജോസ് കെ.മാണിയും കുടുംബവും പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലും വോട്ട് ചെയ്തു.

പുതുപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആനിക്കാട് ഗവ.യു.പി.സ്കൂളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി.തോമസ് കണിയാംകുന്ന് ഗവ.സ്കൂളിലും വോട്ട് രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം മണിമല സെന്റ് ജോർജ് സ്കൂളിലും കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ പെരുങ്ങളം സെന്റ് അഗസ്ത്യൻ ഹൈസ്കൂളിലും വോട്ട് രേഖപ്പെടുത്തി. കോട്ടയത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.അനിൽകുമാറിന് തിരുവാർപ്പ് ഗവ.ഹൈസ്കൂളിലായിരുന്നു വോട്ട്.