മുണ്ടക്കയം. തിരഞ്ഞെടുപ്പ് ദിവസം ജില്ലാ അതിർത്തികളിൽ കർശനപരിശോധനയുമായി പൊലീസും അർധസൈനിക വിഭാഗവും. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന മുണ്ടക്കയം മുപ്പത്തിനാലാം മൈലിലാണ് പരിശോധന നടന്നത്. വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. സംശയകരമായ രീതിയിൽ കാണപ്പെട്ട വാഹനങ്ങൾ തുറന്ന് പൂർണമായും പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്.