school

മുണ്ടക്കയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽപെട്ട മുണ്ടക്കയം സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂൾ ബൂത്തുകളുടെ എണ്ണം കൊണ്ട് ശ്രദ്ധേയമായി. 10 ബൂത്തുകളാണ് ഇവിടെ ക്രമീകരിച്ചിരുന്നത്. കൊവിഡ് മാനദണ്ഡത്തിന്റെ ഭാഗമായി ആയിരം വോട്ടർമാരിൽ കൂടുതലുള്ള ബൂത്തുകളിൽ അധികമായി ഒരു ബൂത്തുകൂടി വേണം. ഈ സ്കൂളിൽ അഞ്ച് ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 5 ബൂത്തുകളിലും വോട്ടർമാരുടെ എണ്ണം ആയിരത്തിനു മുകളിലായതിനാൽ അധികമായി ഒരോ ബൂത്തുകൾ കൂടി ക്രമീകരിക്കുകയായിരുന്നു. ഇതോടെ ആകെ എണ്ണം പത്തായി . ബൂത്തുകളുടെ എണ്ണം വർദ്ധിച്ചതോടെ വോട്ടർമാരുടെ വലിയ പങ്കാളിത്തവും ഇവിടെ കാണാനായി.