ചങ്ങനാശേരി: ചങ്ങനാശേരി മണ്ഡലത്തിൽ പോളിംഗ് സമാധാനപരം. 286 പോളിംഗ് ബൂത്തുകളാണ് മണഅഡലത്തിൽ ക്രമീകരിച്ചത്. രാവിലെ മുതൽ മേഖലയിലെ ഭൂരിഭാഗം ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയായിരുന്നു. എന്നാൽ ഉച്ചയോടെ പോളിംഗ് മന്ദഗതിയിലായി. 3 ന് ആരംഭിച്ച മഴയോടെ പോളിംഗ് പൂർണമായി കുറഞ്ഞു. ഒരുമണിക്കൂർ കഴിഞ്ഞ് മഴയ്ക്കശേഷം വീണ്ടും 4.30 യോടെ വോട്ട് ചെയ്യുവാനുള്ളവരുടെ തിരക്കായി. 258 പോളിംഗ് ബൂത്തുകളിലായാണ് വോട്ടിംഗ് നടന്നത്. മുൻകാലത്ത് 172 ബൂത്തുകളാണുണ്ടായിരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പുതുതായി 86 ബൂത്തുകൾകൂടി ക്രമീകരിച്ചിരുന്നു. 258 ബൂത്തുകളിലായി 1032 പോളിംഗ് ഉദ്യോസ്ഥരാണ് വോട്ടിംഗ് നിയന്ത്രിച്ചത്.