എലിക്കുളം: കാറ്റിലും മഴയിലും എലിക്കുളം മേഖലയിൽ വൈദ്യുതി മുടങ്ങി. ഒരുമണിക്കൂറിലേറെ വൈദ്യുതി വിതരണമില്ലാതായതോടെ പല സ്ഥലങ്ങളിലും വെളിച്ചക്കുറവ് മൂലം വോട്ടെടുപ്പ് സാവധാനത്തിലായി.എമർജൻസി ലാമ്പുകൾ ഉപയോഗിച്ചെങ്കിലും ബൂത്തിനുള്ളിൽ പൂർണവെളിച്ചം നൽകാനായില്ല. ചിറക്കടവ് പഞ്ചായത്തിലും വൈദ്യുതി വിതരണം തടസപ്പെട്ടു. എന്നാൽ പത്തുമിനുട്ടിനുള്ളിൽ പുന:സ്ഥാപിക്കാനായതിനാൽ വോട്ടെടുപ്പിനെ ബാധിച്ചില്ല.