കട്ടപ്പന: സമ്മതിദാനാവകാശം വിനിയോഗിക്കാൻ യുവതി യു.കെ.യിൽ നിന്ന് പറന്നെത്തി. കട്ടപ്പന തൊട്ടിയിൽ ബാബുവിന്റെയും സൂസമ്മയുടെയും മകളായ പൂജ(26) ഇന്നലെ വൈകിട്ട് 6.15 ഓടെ കട്ടപ്പന ടൗൺഹാളിലെ പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. യു.കെയിൽ എൻജിനിയറായ യുവതി 15 ദിവസം മുമ്പ് ഭർത്താവ് ജെയിംസിനൊപ്പം എറണാകുളത്തെത്തി ക്വാറന്റീനിലായിരുന്നു. തുടർന്ന് ഇന്നലെ പരിശോധനഫലം വന്നശേഷം കട്ടപ്പനയിലെത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. അടുത്തദിവസം പൂജയും ജെയിംസും യു.കെയിലേക്ക് തിരികെപോകും.