കട്ടപ്പന: ഉടുമ്പൻചോല പഞ്ചായത്തിലെ 5 പ്രശ്‌ന ബാധിത ബൂത്തുകളിലും പോളിംഗ് സമാധാനപരം. ഉടുമ്പൻചോല പഞ്ചായത്ത് എൽ.പി സ്‌കൂളിലെ ഒരു ബൂത്ത്, പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെയും കല്ലുപാലം വിജയമാതാ സ്‌കൂളിലെയും രണ്ട് വീതം ബൂത്തുകളുമാണ് പ്രശ്‌നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചിരുന്നത്. ഇവിടങ്ങളിൽ പോളിംഗ് പൂർണമായും കാമറയിൽ റെക്കോർഡ് ചെയ്തു. കൂടാതെ ബൂത്തുകളും പരിസരവും വെബ് കാമറ ഉപയോഗിച്ച് നിരീക്ഷിച്ചു. സി.ആർ.പി.എഫിന്റെയും കേരള പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു ഈ ബൂത്തുകൾ.