post

ചങ്ങനാശേരി: സോഷ്യൽ മീഡിയയിലൂടെ നന്ദി പ്രകാശിപ്പിച്ച് സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി അക്ഷീണം പ്രവർത്തിച്ചവർക്കും വോട്ടർമാരോടുമുള്ള നന്ദി അറിയിച്ചുള്ള വിവിധ മുന്നണി സ്ഥാനാർത്ഥികളുടെ ഇ പോസ്റ്റുകൾ ശ്രദ്ധയാകർഷിക്കുന്നു. വിധിയെഴുത്ത് പൂർത്തിയായ അന്നു തന്നെ എഫ്.ബി, വാട്‌സ് ആപ്പ്, ഇൻസ്റ്റാ തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെയാണ് ഇവർ നന്ദി അറിയിച്ചത്.

അതിനൊപ്പം വോട്ടെടുപ്പ് കഴിഞ്ഞ സമയം മുതൽ അതത് മുന്നണികളുടെ പ്രവർത്തകർ സ്ഥാനാർത്ഥികൾക്ക് വിജയാശംസ നേർന്നുകൊണ്ടുള്ള പോസ്റ്റുകളുമിടുന്നുണ്ട്.