അരുവിത്തുറ: എസ്.എൻ.ഡി.പി യോഗം 3374 ാം നമ്പർ അരുവിത്തുറ ശാഖാ ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ സമർപ്പണം ഇന്ന് രാവിലെ 10.30 നും 11 നും മദ്ധ്യേ നടക്കും. തുടർന്നു ചേരുന്ന യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. മീനച്ചിൽ യൂണിയൻ കൺവീനർ എം.പി സെൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. എരുമേലി യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ് അനുഗ്രഹ പ്രഭാഷണം നടത്തും. തിടനാട് പഞ്ചായത്തംഗം ഓമന രമേശ്, മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സി.ടി രാജൻ, അരുൺ കുളമ്പള്ളി, ഗിരീഷ് മീനച്ചിൽ, ശാഖാ പ്രസിഡന്റ് എൻ.സതീശൻ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി രാജൻ മൈലംപറമ്പിൽ, നിയുക്ത യൂണിയൻ കമ്മിറ്റി അംഗം സുരേഷ് ഓലിക്കൽ എന്നിവർ പ്രസംഗിച്ചു. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുക.