ആറുമാനൂർ: എസ്.എൻ.ഡി.പി യോഗം 1339ാം നമ്പർ നീറിക്കാട് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. രാവിലെ 5.15ന് നടതുറക്കൽ. അഞ്ചരയ്ക്ക് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ആറരയ്ക്ക് ഉഷപൂജ, വിശേഷാൽ ഗുരുപൂജ. ഏഴിന് ബിംബ ശുദ്ധിക്രിയകൾ. 7.15ന് അണിയിച്ചൊരുക്കൽ. ഒൻപതിന് കൊടിക്കൂറ എഴുന്നെള്ളത്തും കൊടിക്കയർ എഴുന്നെള്ളത്തും. രാവിലെ 10.35 നും 11.10 നും മധ്യേ ക്ഷേത്രം തന്ത്രി പള്ളം അനീഷ് നാരായണന്റെയും, ക്ഷേത്രം മേൽശാന്തി അമയന്നൂർ ശ്യാം ലാലിന്റെയും ക്ഷേത്രം ശാന്തി ദർശിൽ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 11.30ന് ചതയപ്രാർത്ഥന, 12.30ന് കലശാഭിഷേകം, ചതയപൂജ. 12.50 ന് ചതയപൂജ, ഉച്ചയ്ക്ക് 1ന് പ്രസാദവിതരണം. വൈകിട്ട് അഞ്ചിന് നടതുറക്കൽ, വൈകിട്ട് ഏഴുമുതൽ ഗുരുദേവ കീർത്തനാലാപനം. നാളെ വൈകിട്ട് അഞ്ചരയ്ക്ക് 108 നാളികേരത്താൽ അഷ്ടദ്രവ്യ സമേത മഹാഗണപതിഹോമം. വൈകിട്ട് ഏഴിനു ഉഷപൂജ, 7.15 ന് അണിയിച്ചൊരുക്കൽ, എട്ടിന് കലശപൂജ, ഒൻപതിന് മഹാസുദർശനഹോമം വൈകിട്ട് അഞ്ചിന് നടതുറക്കൽ, 6.45 ന് ദീപാരാധന, ഏഴിന് ഭഗവതിസേവ. പത്തിന് രാവിലെ അഞ്ചരയ്ക്ക് മഹാഗണപതിഹോമം, 7.15 ന് അണിയിച്ചൊരുക്കൽ, ഒൻപതിന് മഹാമൃത്യുഞ്ജയഹോമം, പത്തിന് ശ്യമാള വിജയൻ പൂവൻതുരുത്തിന്റെ പ്രഭാഷണം. 12.30 ന് എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും അനുമോദനവും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദവിതരണം. വൈകിട്ട് അഞ്ചിന് മഹാസർവൈശ്വര്യപൂജ, സ്വയമേവ പുഷ്ഞ്ജലി, 7.10ന് ഭഗവതി, ലളിത സഹസ്രനാമാർച്ചന, ഏഴര മുതൽ കൊടിക്കീഴിൽ വിളക്ക്, രാത്രി 8.55 നും 9.30 നും മധ്യേ കൊടിയിറക്ക്.