കൊല്ലാട്: എസ്.എൻ.ഡി.പി യോഗം 29ാം നമ്പർ കൊല്ലാട് ശാഖയിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് മുതൽ 11 വരെ നടക്കും. രാവിലെ അഞ്ചിനു നടതുറക്കൽ, 5.10ന് നിർമ്മാല്യ ദർശനം, ആറരയ്ക്ക് ദീപാരാധന, വിശേഷാൽ ഗുരുപൂജ, തുടർന്നു ക്ഷേത്രവഴിപാടുകൾ. ഏഴിനു ഗണപതിഹോമം, എട്ടിനു ശാഖാ പ്രസിഡന്റ് ജഗദീഷ് പാറയിൽ പതാക ഉയർത്തും. 8.15ന് പുരാണപാരായണം, ഒൻപതിന് ചതയപൂജ, കലശം, വൈകിട്ട് അഞ്ചിന് നടതുറക്കൽ, പുരാണപാരായണം. ആറിനു ഗുരുദേവകീർത്തനാലാപനം, ആറരയ്ക്ക് ദീപാരാധന, ദീപക്കാഴ്ച, വൈകിട്ട് ഏഴരയ്ക്ക് നട അടയ്ക്കൽ. നാളെ രാവിലെ അഞ്ചിനു നടതുറക്കൽ, 5.10ന് നിർമ്മാല്യ ദർശനം, ആറരയ്ക്ക് ദീപാരാധന, വിശേഷാൽ ഗുരുപൂജ, തുടർന്നു ക്ഷേത്രവഴിപാടുകൾ എന്നിവ നടക്കും. ഏഴിനു ഗണപതിഹോമം, എട്ടിന് പുരാണപാരായണം, ഒൻപതരയ്ക്ക് നട അടയ്ക്കൽ, വൈകിട്ട് അഞ്ചിന് നടതുറക്കൽ, ആറരയ്ക്ക് ദീപാരാധന, വിശേഷാൽ പൂജ, തുടർന്നു ക്ഷേത്രവഴിപാടുകൾ. ഏഴിനു ഗണപതിഹോമം, എട്ടിന് പുരാണപാരായണം, ഒൻപതരയ്ക്ക് നടഅടയ്ക്കൽ, വൈകിട്ട് അഞ്ചിന് നടതുറക്കൽ, പുരാണപാരായണം. ആറിന് ഗുരുദേവകീർത്തനാലാപനം, ആറരയ്ക്ക് ദീപാരാധന, ദീപക്കാഴ്ച. ഏഴിന് ശ്രീനാരായണ പ്രസാദ് തന്ത്രികളുടെ നേതൃത്വത്തിൽ ആചാര്യവരണം. ഏഴരയ്ക്ക് പ്രാസാദശുദ്ധിക്രിയകളും നട അടയ്ക്കലും.