attack

പാലാ: പുലർച്ചെ നടന്നു പോയ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. പാലാ വെള്ളിയേപ്പളളി വലിയ മനയ്ക്കൽ ടിന്റു മരിയ ജോണിനാണ് (26) തലയ്ക്ക് പരിക്കേറ്റത്. മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് സൂചനയെന്ന് പാലാ പൊലീസ് പറയുന്നു.

ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി യുവതി വീട്ടിൽ നിന്നു രാവിലെ ഇറങ്ങി 150 മീറ്റർ പിന്നിട്ടപ്പോഴാണ് ആക്രമണം ഉണ്ടായത്. വഴിയിൽ പരിക്കേറ്റു കിടന്ന യുവതിയെ പുലർച്ചെ നടക്കാനിറങ്ങിയവരാണ് കണ്ടെത്തിയത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പാലാ പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കൂട്ടൂകാർക്കൊപ്പം പരീക്ഷയ്ക്ക് പോകാനിറങ്ങിയ തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പൊലീസിൽ നൽകിയ മൊഴി. പാലാ എസ്. എച്ച്. ഒ സുനിൽ തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. മാതാവും സഹോദരിയുമൊത്ത് സമീപകാലത്ത് വെള്ളിയേപ്പള്ളിൽ വാടകയ്ക്ക് താമസിക്കുകയാണ് ഏറ്റുമാനൂർ സ്വദേശികളായ ഇവർ. ടിന്റുവിന്റെ പിതാവ് നേരത്തെ മരിച്ചു.