പാക്കിൽ : സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ വലിയ പെരുന്നാൾ 11 നും 12 നും ആഘോഷിക്കും. 11 ന് രാവിലെ 8 ന് വിശുദ്ധ കുർബാനയ്ക്ക് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തീമോത്തിയോസ് കാർമ്മികത്വം വഹിക്കും. ശതോത്തര സുവർണ ജൂബിലി സ്മരണികയുടെ പ്രകാശനവും നടത്തും. വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം പാക്കിൽ കവല, മറിയപ്പള്ളി, മുളങ്കുഴ ചെട്ടിക്കുന്ന് വഴി റാസ. 12 ന് രാവിലെ 7.30 ന് പ്രഭാതനമസ്കാരം. 8.30 ന് മുംബയ് ഭദ്രാസനാധിപൻ തോമസ് മോർ അലക്സന്ത്രയോസിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബാന.