vellaketu

നെടുംകുന്നം : നെടുംകുഴി - വളളിമല റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ജനം ദുരിതത്തിൽ. പഞ്ചായത്തിലെ ഒന്ന്, മൂന്ന് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. ഏറെ നാളായി റോഡ് പുനർനിർമിക്കണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തുന്നുണ്ട്. റോഡിന്റെ തുടക്ക ഭാഗങ്ങളിൽ മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന ഭാഗങ്ങൾ മണ്ണും ചരലും നിറഞ്ഞ് കിടക്കുകയാണ്. വാഹനങ്ങൾ കയറി പല ഭാഗങ്ങളിലും റോഡ് താഴ്ന്നു തുടങ്ങി. മാന്തുരുത്തി, നെടുംകുന്നം ഭാഗങ്ങളിലേക്ക് പോകാനായി നാട്ടുകാർ ഉപയോഗിക്കുന്ന ഏക മാർഗമാണ് റോഡ്. സമീപത്തായി സെന്റ് പോൾസ് പള്ളി സ്ഥിതി ചെയ്യുന്നുണ്ട്.