ചങ്ങനാശേരി : ശ്രീഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ ഉത്സവം 11 മുതൽ 18 വരെ നടക്കും. 11 ന് രാത്രി 7നും 8.3 0നും മദ്ധ്യേ ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രന്റെ മുഖ്യകാർമ്മികത്വത്തിലും, മേൽശാന്തി അനന്ദുരാജ് ശാന്തിയുടെ സഹകാർമ്മികത്വത്തിലും കൊടിയേറ്റ്. 7.30ന് സമ്മേളനം എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ക്ഷേത്രയോഗം പ്രസിഡന്റ് എം.വി.സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ കാഷ് അവാർഡ് വിതരണം നിർവഹിക്കും. കെ.ജി.പ്രസന്നൻ, എ.ജി.ഷാജി, അശോക് കുമാർ, എ.പി.രാജൻ, കെ.എസ്.ഷാജി, റ്റി.ആനന്ദൻ, സി. രതീഷ് എന്നിവർ പങ്കെടുക്കും. ക്ഷേത്രയോഗം സെക്രട്ടറി പി.ആർ.അനിയൻ സ്വാഗതവും, ട്രഷറർ എം.സുഭാഷ് നന്ദിയും പറയും. രാത്രി 8ന് അത്താഴപൂജ, കൊടിയേറ്റ് സദ്യ, മംഗളപൂജ.
12 മുതൽ 15 വരെ പതിവ് ക്ഷേത്ര പൂജകൾ. 16 ന് വൈകിട്ട് 7 മുതൽ അഭീഷ്ട കാര്യസാദ്ധ്യ കുമാരപൂജ. 8ന് അത്താഴപൂജ, പ്രസാദംഊട്ട്, 9ന് വിളക്കിനെഴുന്നള്ളിപ്പ്. 17 ന് രാവിലെ 9.15ന് ശ്രീനാരായണ ഗുരുദേവന് കലശം, 9.30 ന് കളഭം പൂജ, 11 ന് കളഭം എഴുന്നള്ളിക്കൽ, 11.30ന് അഭിഷേകം, 4ന് നടതുറക്കൽ, 7 മുതൽ കാഴ്ചശ്രീബലി, 8.30 ന് ദീപാരാധന, 9 ന് അത്താഴപൂജ, 9.30 ന് ശ്രീഭൂതബലി, 10 ന് പള്ളിവേട്ട പുറപ്പാട്, 11 ന് പള്ളിക്കുറുപ്പ്. 18 ന് രാവിലെ 8ന് പന്തീരടിപൂജ, 10.30ന് ഉച്ചപൂജ, 4.30ന് ആറാട്ടുബലി, 5.30 മുതൽ 6 വരെ ആറാട്ട്, കൊടിയിറക്ക്, മംഗളപൂജ, പ്രസാദവിതരണം, 8.30ന് ആറാട്ട് സദ്യ.