കട്ടപ്പന: പാമ്പാടി തിരുമേനിയുടെ 56ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കബറിങ്കലേയ്ക്ക് തീർത്ഥയാത്ര നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. കെ.ടി. ജേക്കബ് കോർ എപ്പിസ്‌കോപ്പ, ഭദ്രാസന വൈദികസംഘം സെക്രട്ടറി ഫാ. എ.വി. കുര്യൻ കോർ എപ്പിസ്‌കോപ്പ, വൈദികർ, തീർത്ഥാടക സംഘം ഭാരവാഹികൾ, ഭദ്രാസന കൗൺസിലംഗങ്ങൾ, ആദ്ധ്യാത്മിക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. പാമ്പാടി ദയറായിലെത്തിയ സംഘത്തെ മാനേജർ ഫാ. മാത്യു കെജോൺ, അസിസ്റ്റന്റ് മാനേജർ ഫാ. സി.എ. വർഗീസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം പ്രൊഫ. സാജു ഏലിയാസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.