കുഴിമറ്റം : എസ്.എൻ.ഡി.പി യോഗം 4892-ാം നമ്പർ കുഴിമറ്റം ശ്രീനാരായണ തീർത്ഥർസ്വാമി സ്മാരക ശാഖയിൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ പി.അജയകുമാർ, ശാഖാ സെക്രട്ടറി പി.കെ.വാസു തുടങ്ങിയവർ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് എൻ.ഡി.ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി എൻ.ഡി.ശ്രീകുമാർ (പ്രസിഡന്റ്), പി.കെ.വാസു (സെക്രട്ടറി), പി.മാധവൻ (വൈസ് പ്രസിഡന്റ് ) എന്നിവരെ തിരഞ്ഞെടുത്തു.