പാലാ : കഴിഞ്ഞ ദിവസം വൈകിട്ട് ആഞ്ഞടിച്ച കാറ്റിൽ ഇടപ്പാടിയിലും ഭരണങ്ങാനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടം. അഞ്ച് വ്യാപാരസ്ഥാപനങ്ങൾക്കും പതിനാല് വീടുകൾക്കും, അരീപ്പാറ ഗവൺമെന്റ് സ്‌കൂളിനും കേടുപാടുകളുണ്ടായി. 1500 ഓളം റബർ മരങ്ങളും ജാതി, വാഴ, കപ്പ മുതലായ നാണ്യവിളകളും വ്യാപകമായി നശിച്ചു. തേക്ക് . ആഞ്ഞിലി, പ്ലാവ് തുടങ്ങിയവൻ മരങ്ങൾ കടപുഴകി വീണു. 25 ലധികം വൈദ്യുതി പോസ്റ്റുകളും, വൈദ്യുതി ലൈനുകളും, കേബിൾ കണക്ഷനുകളും പൂർണമായും തകരാറിലായി. വൈദ്യുതിബന്ധം ഇനിയും പുന:സ്ഥാപിക്കാനായില്ല. റോഡിലെ തടസങ്ങൾ ഫയർഫോഴ്‌സ് നീക്കം ചെയ്ത് വരികയാണ്. റവന്യു, പഞ്ചായത്ത്, കൃഷി വകുപ്പ് , വൈദ്യുതി വകുപ്പ് അധികാരികൾ നഷ്ടം കണക്കാക്കി വരുന്നു. ഏകദേശം രണ്ട് കോടി രൂപയുടെ നാശനഷ്ടമാണ് ഇടപ്പാടി പ്രദേശത്ത് മാത്രം ഉണ്ടായിരിക്കുന്നത്.
ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സണ്ണി, വൈസ് പ്രസിഡന്റ് ജോസുകുട്ടി അമ്പലമറ്റം, തഹസിൽദാർ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ , പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ നാശനഷ്ടം സംഭവിച്ച മുഴുവൻ സ്ഥലങ്ങളിലുമെത്തി അടിയന്തിര നിർദേശങ്ങൾ നൽകി.
നാശനഷ്ടം സംഭവിച്ച വീടുകൾ
കൊച്ചുറാണി കുറുപ്പംചേരിൽ , മാത്യു അമ്പലമറ്റം, ആന്റണി ഏഴോലിൽ ബേബിച്ചൻ മേമറ്റം, വിജയമ്മ മരോട്ടിക്കൽ, വിനോദ് അരീപ്പാറ . രാജു ഇച്ചരോടി, സിജു പരവൻ പറമ്പിൽ ബിജുമോൻ ചിറയാത്ത്, മനോഹരൻ ചിറയാത്ത്, അമ്മിണി വരിക്കാനിക്കൽ , രാജു വലിയ കുന്നത്ത്, ദിലീപ് ചെമ്മനാ പറമ്പിൽ ജോസഫ് അട്ടാറമാക്കൽ, ജോമോൻ ചെറ്റുകുളം, ബെന്നിച്ചൻ തെങ്ങുംപള്ളിക്കുന്നേൽ