പാലാ : കടപ്പാട്ടൂർ മഹാദേവേ ക്ഷേത്രത്തിൽ ഉത്സവം 13 മുതൽ 20 വരെ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവ ചടങ്ങുകൾക്കും ക്ഷേത്രാചാരങ്ങൾക്കും പ്രാധാന്യം നൽകിയായിരിക്കും ഉത്സവം ആചരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 13 ന് രാവിലെ 7.05 നും 8.10 നും മദ്ധ്യേ കൊടിയേറ്റ്. തന്ത്രി പറമ്പൂരില്ലം നീലകണ്ഠൻ നാരായണൻ ഭട്ടതിരി, മേൽശാന്തി പത്മനാഭൻ പോറ്റി എന്നിവർ കാർമ്മികത്വം വഹിക്കും. വൈകിട്ട് 7 ന് സംഗീതസദസ്. 14 മുതൽ 18 വരെ രാവിലെ 9.30 മുതൽ ഉത്സവബലി, 12.30 ന് ഉത്സവബലി ദർശനം. വൈകിട്ട് ശ്രീഭൂതബലി വിളക്കി
നെഴുന്നള്ളിപ്പ്. പള്ളിവേട്ട ദിവസമായ 19 ന് രാവിലെ 8 ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, രാത്രി 8 മുതൽ പള്ളി നായാട്ട്. 20 ന് ആറാട്ട്. വൈകിട്ട് 5 മുതൽ ആറാട്ടുബലി, കൊടിയിറക്ക്, ക്ഷേത്രക്കടവിൽ ആറാട്ട്, 7.30ന് തിരിച്ചെഴുന്നളളത്ത്, എതിരേൽപ്പ് മേളം.