accident-

കോട്ടയം: കൊവിഡിന്റെ പേരിൽ പൊലീസും മോട്ടോർ വാഹന വകുപ്പും വാഹന പരിശോധന വഴിപാടാക്കിയതോടെ അപകടങ്ങൾ വർ‌ദ്ധിക്കുന്നു. ഈ വർഷം ഇതുവരെ ജില്ലയിൽ 325 വാഹനാപകടങ്ങളിലായി 30 പേരാണ് മരിച്ചത്. മുൻപെങ്ങും ആദ്യപാദത്തിൽ ഇത്രയും അപകടങ്ങൾ ഉണ്ടായിട്ടില്ല. വാഹനാപകടമുണ്ടാക്കുന്ന മദ്യപാനികളുടെ എണ്ണവും പത്തു ശതമാനം വ‌ർദ്ധിച്ചിട്ടുമുണ്ട്.

കഴിഞ്ഞ വർഷം കൊവിഡിനെ തുടർന്ന് ലോക്ക് ഡൗണായതിനാൽ വാഹനാപകടങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു. കൊവിഡ് പരിശോധനയിൽ മാത്രം ശ്രദ്ധിച്ച പൊലീസും മോട്ടോർ വാഹന വകുപ്പും മദ്യപാനികളെ കണ്ടെത്തുന്നതിനുള്ള പരിശോധന അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ മദ്യപിച്ചു വാഹനം ഓടിക്കാൻ ആളുകൾക്ക് മടിയില്ലാതായി.

നടപടി കുറഞ്ഞു

ലൈസൻസ് സസ്‌പെൻ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണവും ജില്ലയിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുൻ വർഷങ്ങളിൽ വർഷം ശരാശരി ആയിരം പേരുടെ വരെ ലൈസൻസ് സസ്‌പെൻ്റ് ചെയ്തിരുന്നു. ഇതിൽ 20 ശതമാനമെങ്കിലും മദ്യപിച്ച് വാഹനം ഓടിച്ചവരുടേതായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം 546 പേർക്കേ ലൈസൻസ് നഷ്ടപ്പെട്ടുള്ളൂ.

2017

വാഹനാപകടങ്ങൾ : 2725 ,

മരണം: 264

പരിക്കേറ്റവർ: 2974

2018

വാഹനാപകടങ്ങൾ : 2758,

മരണം: 279

പരിക്കേറ്റവർ: 3205

2019

വാഹനാപകടങ്ങൾ : 2800,

മരണം: 289

പരിക്കേറ്റവർ: 2932

2020

വാഹനാപകടങ്ങൾ : 2212,

മരണം: 220

പരിക്കേറ്റവർ:

2021 ൽ

വാഹനാപകടങ്ങൾ : 325,

മരണം: 30

പരിക്കേറ്റവർ: