വൈക്കം : വൈക്കം ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ ഹാളിൽ നിയമ പഠന ക്ലാസ് സംഘടിപ്പിച്ചു. എറണാകുളം സബ് ജഡ്ജി പി.എം.സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. മജിസ്‌ട്രേറ്റ് അനിരുദ്ധൻ മുഖ്യപ്രഭാഷണം നടത്തി. ബാർ അസോസിയേഷൻ സെക്രട്ടറി പി.ആർ. പ്രമോദ്, അഭിഭാഷകരായ എസ്.എൻ.ജയചന്ദ്രൻ, പി.ആർ.എ.മേനോൻ, പി.ആർ.സുരേഷ്, എം.ജി.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.