തലയോലപ്പറമ്പ് : പഞ്ചായത്ത് 10, 11 വാർഡിൽ 60 വയസിന് മുകളിൽ പ്രായമായവർക്ക് ഇന്ന് രാവിലെ 9 മുതൽ 3 വരെ മാത്താനം എസ്.എൻ.ഡി.പി ഹാളിൽ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യും. വാക്‌സിനേഷൻ ആവശ്യമുള്ളവർ വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്യണം. വാക്‌സിനേഷൻ സ്വീകരിക്കാൻ വരുന്നവർ നിർബന്ധമായും രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ, ആധാർ കാർഡ് എന്നിവ കൊണ്ടുവരണം. വാർഡ് 11 രാവിലെ 9മുതൽ 10.30വരെയും വാർഡ് 10 രാവിലെ 10.30 മുതൽ 1വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.