കോട്ടയം: പള്ളിപ്പുറത്തുകാവ് ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് 14 ന് കൊടിയേറും. 23ന് സമാപിക്കും. എല്ലാ ദിവസവും ചുറ്റുവിളക്കും വലിയ തീയാട്ടും നടക്കും. വിൽപ്പാട്ട് ,ഭജന, ഓട്ടൻതുള്ളൽ, കഥകളി ഇരട്ട ഗരുഡൻ എന്നിവയാണ് കലാപരിപാടികൾ.