പൊൻകുന്നം : കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് അവലോകന യോഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ മേൽക്കൈ നേടി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മതേതര വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചെന്ന് യോഗം വിലയിരുത്തി. ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.