കോട്ടയം: കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രോത്സവം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ന് ഉത്സവ ബലി ദർശനം. രാത്രി 8 ന് വിളക്ക്. 9 ന് നൃത്താഞ്ജലി, 10 ന് വൈകിട്ട് 6.45ന് നൃത്തസന്ധ്യ, 9 ന് കഥകളി (കിരാതം). 11 ന് വൈകിട്ട് 6.45ന് നൃത്തസന്ധ്യ. 8 ന് വയലിൻ സോളോ, 9ന് ഓട്ടൻതുള്ളൽ. 12 ന് വൈകിട്ട് 6.45 ന് ചാക്യാർകൂത്ത്, 9 ന് കരാക്കേ ഗാനമേള. പള്ളിവേട്ട ദിവസമായ 13 ന് രാവിലെയും വൈകിട്ടും കാഴ്ചശ്രീബലി രാത്രി 8.30 ന് തിരുവാതിര കളി, കോലാട്ടം, 9.30 ന് നൃത്തം, 10.30ന് പള്ളിവേട്ട. ആറാട്ട് ദിവസമായ 14 ന് പുലർച്ച വിഷുക്കണി, 10 ന് ആറാട്ട് എഴുന്നള്ളിപ്പ്, വൈകിട്ട് 6.45ന് സംഗീത സദസ്.