sslc

കോട്ടയം: ജില്ലയിലെ 252 സ്കൂളുകളിലായി 19,784 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതി. കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷ നടത്തിയത്. 66 സര്‍ക്കാര്‍ സ്കൂളുകളിലും 168 എയ്ഡഡ് സ്കൂളുകളിലും 12 അണ്‍ എയ്ഡഡ് സ്കൂളുകളിലും ആറ് ടെക്നിക്കൽ സ്കൂളുകളിലുമായാണ് പരീക്ഷ . ഒരു ബെഞ്ചിൽ രണ്ടു പേർ വീതം എന്ന ക്രമത്തില്‍ 20 കുട്ടികളെയാണ് ഒരു ക്ലാസിൽ ഇരുത്തിയത്. പരീക്ഷാ കേന്ദ്രങ്ങൾ അഗ്നിരക്ഷാ സേന അണുവിമുക്തമാക്കിയിരുന്നു. 29 ന് പരീക്ഷ അവസാനിക്കും.