കോട്ടയം : മാങ്ങാനം പൊതിയിൽ ഗുരുകുലം വാർഷികം 10 ന് ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെ തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടക്കും. 2.30 ന് മിഴാവ് മേളം, 4.30 ന് സുമിത് എസ് ബാബുവിന്റെ ചാക്യാർകൂത്ത്. 4 ന് കൂടിയാട്ടം : കഥ തോരണയുദ്ധം. ശങ്കുകർണനായി പൊതിയിൽ നാരായണ ചാക്യാർ അരങ്ങിൽ എത്തും. പ്രസരം സംസ്കൃത സമാജം സഹകരണത്തോടെയാണ് പരിപാടി.