കെഴുവംകുളം : കെഴുവംകുളം ഗുരുദേവ ദേവി-സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്‌സവം ഇന്ന് സമാപിക്കും. ക്ഷേത്രം മേൽശാന്തി മഹേശ്വരൻ പമ്പാവാലി നേതൃത്വം നൽകും. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, നവകം, പഞ്ചഗവ്യം, കലശപൂജ, കാവടി അഭിഷേകം, ഉച്ചപൂജ, പറവയ്പ്പ്, ദീപാരാധന, ദീപക്കാഴ്ച, ഘോഷയാത്ര സ്വീകരണം, താലപ്പൊലി, താല സമർപ്പണം, സമൂഹ പ്രാത്ഥന, അത്താഴ പൂജ, കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികൾ. പ്രസിഡന്റ് പി.എൻ.രാജു പര്യാത്ത്, സെക്രട്ടറി മനീഷ് മോഹൻ ഉറുമ്പിൽ എന്നിവർ നേതൃത്വം നൽകും.