ചങ്ങനാശേരി: സ്‌പെഷ്യൽ സ്കൂളുകൾക്കുള്ള പ്രത്യേക പാക്കേജ് അനുവദിച്ചതിലെ അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് സ്‌പെഷ്യൽ സ്‌കൂൾ എംപ്ലോയീസ് യൂണിയൻ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി ജില്ലാ എക്‌സികുട്ടീവ് അംഗം കെ.ടി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം കെ.വി ശുഭ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.പ്രഭാകരൻ കോഴിക്കോട്, ഷൈനി അഷറഫ്, രതീഷ് രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.