കോട്ടയം: കെ.എം മാണി സാധാരണക്കാരുടെ ക്ഷേമം ഉറപ്പാക്കിയ ജനകീയ രാഷ്ട്രീയ നേതാവായിരുന്നുവെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയംഗവും കോട്ടയത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ അഡ്വ.കെ.അനിൽകുമാർ പറഞ്ഞു. കെ.എം മാണിയുടെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം പുത്തനങ്ങാടി സ്‌നേഹഭവനിൽ നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു . കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മറ്റി അംഗവും മീഡിയ കോർഡിനേറ്ററും ആയ വിജി എം തോമസ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗസിലർ ജോസ് പള്ളികുന്നേൽ,സിസ്റ്റർ ബെറ്റി നടുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.