mani

കോട്ടയം : അഞ്ചര പതിറ്റാണ്ട് പാലായുടെ ജനനായകനായിരുന്ന കെ.എം.മാണിയുടെ രണ്ടാം ചരമവാർഷികം ലളിതമായ ചടങ്ങുകളോടെ സംസ്ഥാനത്തുടനീളം ആചരിച്ചു. പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ കുർബാനയ്ക്ക് ശേഷം കബറിടത്തിൽ എത്തി കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും പ്രാർത്ഥന നടത്തി. നിയോജകമണ്ഡലം അടിസ്ഥാനത്തിൽ കാരുണ്യ ദിനമായാണ് പ്രവർത്തകർ ആചരിച്ചത്. മരിയ സദനത്തിലെ അന്തേവാസികൾക്കൊപ്പം മാണിയുടെ കുടുംബാംഗങ്ങൾ ഉച്ചഭക്ഷണം കഴിച്ചു. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ, ജോസ് കെ. മാണി, നിഷ ജോസ് കെ. മാണി തുടങ്ങിയവർ പങ്കെടുത്തു. മരിയ സദനം സ്പിരിച്വൽ ഡയറക്ടർ ഫാ.മാത്യു കിഴക്കേഅരഞ്ഞാണിയിൽ, ഡയറക്ടർ സന്തോഷ് ജോസഫ്‌, തോമസ് ചാഴികാടൻ എം.പി, എം.എൽ.എ മാരായ റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ് തുടങ്ങിയവർ നേതൃത്വം നൽകി.